ന്യൂയോർക്ക്- ലോകം മുഴുവനും അമേരിക്കൻ കോൺഗ്രസിലെയും പ്രതിഷേധം മറികടന്ന് ഇസ്രായിലിന് ആയുധം വിൽക്കാൻ ജോ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. ഇസ്രായിലിന് 147.5 മില്യൺ ഡോളറിനുള്ള ആയുധം വിറ്റഴിച്ച് ഒരു മാസത്തിനുള്ളിലാണ് വീണ്ടും ആയുധം വിൽക്കുന്നത്. ഇസ്രായിലിന്റെ പതിരോധ ആവശ്യങ്ങളുടെ അടിയന്തിരാവസ്ഥ കണക്കിലെടുത്ത്, കൈമാറ്റത്തിന് അടിയന്തര അംഗീകാരം നൽകിയെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. ഇസ്രായിലിന്റെ സുരക്ഷയ്ക്ക് അമേരിക്കൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അമേരിക്ക നേരിടുന്ന ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായിലിന് കഴിയുമെന്ന് ഉറപ്പാക്കേണ്ടത് യു.എസ് ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. ഇസ്രായിൽ നേരത്തെ വാങ്ങിയ 155 എംഎം ഷെല്ലുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഫ്യൂസ്, ചാർജുകൾ, െ്രെപമറുകൾ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ ഇനങ്ങളാണ് പുതുതായി നൽകുന്ന ആയുധശേഖരത്തിലുള്ളത്. കോൺഗ്രസിനെ മറികടന്ന് ആയുധ വിൽപനക്ക് അംഗീകാരം നൽകുന്നത് അത്യപൂർവമാണ്.
ഗാസ പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് വ്യാപകമായ നാശത്തിന് കാരണമാകുന്ന പീരങ്കി ഷെല്ലുകളായ 155 എം.എം, എം. 107 പ്രൊജക്‌ടൈലുകളും ഇസ്രായിലിന് അമേരിക്ക കൈമാറി.