ലണ്ടന്‍-യു.കെയില്‍ ഒരാളുടെ വൃഷണങ്ങള്‍ കടിച്ചുപറിച്ചതടക്കം ആക്രമണങ്ങള്‍ നടത്തിയ വലിയ വളര്‍ത്തുനായയെ പോലീസ് വെടിവെച്ചുകൊന്നു. 44 കിലോ തൂക്കമുള്ള അമേരിക്കന്‍ എക്‌സ്.എല്‍ ബുള്ളി നായയെ ആണ് കൊലപ്പെടുത്തിയത്. യു.കെയിലും വെയില്‍സിലും ഈ ഇനത്തില്‍ പെട്ട നായകളെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ചെസ്റ്റര്‍ഫീല്‍ഡിലാണ് നായ ആക്രമണങ്ങള്‍ നടത്തിയത്.
പരിക്കേറ്റയാള്‍ക്ക് വൃഷണങ്ങളില്‍ എട്ട് തുന്നലുകളും കൈകളില്‍ 32 തുന്നലുകളും വേണ്ടിവന്നിരുന്നു.
കാണാന്‍ വലുതും സുന്ദരിയുമായിരുന്നെങ്കിലും ആക്രണസ്വഭാവം കാണിച്ച എന്‍വിയെ പോലീസ് പിടികൂടി കൊന്നുവെന്ന് ഉടമ ലിന്‍സെ കെല്ലി പറഞ്ഞു. രണ്ടു വര്‍ഷമായി ഉപേക്ഷിച്ച നിലയിലായിരുന്ന നായയെ 16 കാരിയായ മകള്‍ എവി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അയല്‍ക്കാരനോട് 20 പൗണ്ടിന് വാങ്ങിയതെന്നും ലിന്‍സെ കെല്ലി പറഞ്ഞു. നേരത്തെയും ഈ നായ പലരേയും ആക്രമിച്ചിട്ടുണ്ട്.