Sorry, you need to enable JavaScript to visit this website.

ചായക്കടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം; 19 പേർക്ക് പരിക്കേറ്റു

ചെന്നൈ - ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരുക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ പുതുക്കോട്ടയിലാണ് സംഭവം.
 മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.
വാഹനങ്ങൾ പാർക്ക് ചെയ്ത് നാമനസമുദ്രം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ചായക്കടയിൽ ചായകുടിക്കവെയാണ് അപകടം.
 അരിയല്ലൂരിൽ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമന്റ് ചാക്കുകൾ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേരെ പരിക്കുകളോടെ പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Latest News