മഞ്ചേരി- രാജ്യത്ത് ആദ്യമായി 525 രൂപയുടെ നാണയം പുറത്തിറക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊൽക്കത്ത നാണയ കമ്മട്ടശാലയിൽ നിന്നാണ് നാണയം പുറത്തിറക്കിയത്. രാജസ്ഥാനിലെ രജപുത്ര രാജകുമാരിയും നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത മീരാ ഭജനുകളുടെ കർത്താവുമായ മീരാഭായിയുടെ 525-ാമത് ജന്മദിനത്തിനോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കിയത്. 50 ഗ്രാം വെള്ളി, 40 ഗ്രാം ചെമ്പ്, അഞ്ചുഗ്രാം നിക്കൽ,
അഞ്ചുഗ്രാം സിങ്ക് എന്നിവയാണ് നാണയ നിർമാണത്തിന് ഉപയോഗിച്ച ലോഹങ്ങൾ. 44 മില്ലിമീറ്റർ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. പൊതുവിപണിയിൽ ഇറക്കാത്ത ഈ നാണയം സ്വന്തമാക്കണമെങ്കിൽ നേരത്തെ ബുക്ക് ചെയ്യണം. 3513 രൂപയാണ് നാണയത്തിന്റെ ബുക്കിംഗ് വില. 20, 25, 50, 60, 75, 100, 125, 150, 175, 200, 250, 350, 400, 500, 550, 1000 എന്നീ ഇന്ത്യൻ നാണയങ്ങൾ റിസർവ് ബാങ്ക് നേരെത്തെ പുറത്തിറക്കിയിരുന്നു. മലപ്പുറം ജില്ലയിലെ തൃപ്പനച്ചി
എ.യു.പി സ്‌കൂൾ അധ്യാപകനും പുരാവസ്തു നാണയ സൂക്ഷിപ്പുകാരനുമായ എം.സി അബ്ദുൽ അലിയുടെ കൈവശം ഈ നാണയം എത്തിയിട്ടുണ്ട്.