ഇസ്‌ലാമാബാദ്- മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയിലില്‍ പാര്‍ട്ടി യോഗം നടത്താന്‍ കോടതി അനുമതി നല്‍കി. ഫെബ്രുവരി എട്ടിന് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ജയിലില്‍ യോഗം നടത്താനുള്ള അനുമതി കോടതി നല്‍കിയത്.
പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് യോഗം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഖാന്‍ അപേക്ഷ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിവുകള്‍ ലഭിക്കേണ്ടത് മൗലികാവകാശമാണെന്നും തെരഞ്ഞെടുപ്പു കാലത്ത് കാവല്‍ സര്‍ക്കാര്‍ പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി പരാമര്‍ശിച്ചു.