ന്യൂദല്‍ഹി- രാജ്യസഭയില്‍ എ.എ.പിയുടെ ഇടക്കാല കക്ഷി നേതാവായി രാഘവ് ഛദ്ദയെ നിയമിക്കണമെന്ന പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിന്റെ അപേക്ഷ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ നിരസിച്ചു. പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാനാകൂവെന്ന് വ്യക്തമാക്കിയാണ് ജഗ്ദീപ് ധന്‍ഖര്‍ അപേക്ഷ തള്ളിയത്. ദി ലീഡര്‍ ആന്‍ഡ് ചീഫ് വിപ്പസ് ഓഫ് റകഗനൈസഡ് പാര്‍ട്ടീസ് ആന്‍ഡ് ഗ്രൂപ്പ്‌സ് ഇന്‍ പാര്‍ലിമെന്റ് ( ഫെസിലിറ്റീസ്) ആക്ട് അനുസരിച്ച് ഇത്തരമൊരു അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് കെജ് രിവാളിന് അയച്ച കത്തില്‍ രാജ്യസഭ ചെയര്‍മാന്‍ വ്യക്തമാക്കി. എഎപിയുടെ രാജ്യസഭ കക്ഷി നേതാവായിരുന്ന സഞ്ജയ് സിംഗ് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് രാജ്യസഭയിലെ ഇടക്കാല കക്ഷി നേതാവായി രാഘവ് ഛദ്ദയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ മാസം ആദ്യത്തില്‍ കെജ് രിവാള്‍ ജഗ്ദിപ് ധന്‍ഖറിന് ഇക്കാര്യം ഉന്നയിച്ച് അപേക്ഷ നല്‍കുകയും ചെയ്തു. ഈ അപേക്ഷയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിലാണ് എഎപി രാജ്യസഭ കക്ഷി നേതാവായ സഞ്ജയ് സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സഞജയ് സിംഗിന്റെ ജാമ്യാപേക്ഷ ദല്‍ഹി റോസ് അവന്യുപ്രത്യേകോടതി തള്ളിയിരുന്നു.
അതിനിടെ, രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ വെളളിയാഴ്ചയും ജയിലില്‍ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് ജയിലില്‍ നിന്നുള്ള സന്ദേശത്തില്‍ എ.എ.പിയുടെ മുന്‍ രാജ്യസഭാ കക്ഷി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിലാണ് എഎപി രാജ്യസഭ കക്ഷി നേതാവായ സഞ്ജയ് സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സഞജയ് സിംഗിന്റെ ജാമ്യാപേക്ഷ ദല്‍ഹി റോസ് അവന്യുപ്രത്യേകോടതി തള്ളിയിരുന്നു.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങളും ജാതി വിഭാഗങ്ങളും കഴിയുമെങ്കില്‍ രാജ്യത്തിനായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് നമ്മുടെ മനോവീര്യം വര്‍ധിപ്പിക്കുയും ദൃഢനിശ്ചയം ശ്ക്തിപ്പടുത്തുകയും ചെയ്യും. രാജ്യത്ത ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഒന്നിച്ചുള്ള മുന്നേറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ദുര്‍ഭരണം, സ്വേച്ഛാധിപത്യം എന്നിവ രാജ്യത്തെ ദുരിതത്തിലാക്കിയെന്നും സഞ്ജയ് സിംഗ് സന്ദേശത്തില്‍ പറഞ്ഞു. സഞ്ജയ് സിംഗിന്റെ സന്ദേശത്തിന് പിന്നാലെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ എ.എ.പി ഉപവാസ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ഭാരതമാതാവിന്റെ വിഗ്രഹത്തിനു മുന്നില്‍ എ.എ.പി അംഗങ്ങള്‍ പ്രാര്‍ഥിക്കുകയും ഉപവാസം ആചരിക്കുകയും ചെയ്യുമെന്ന് എ.എ.പി ഉത്തര്‍പ്രദേശ് നേതാക്കള്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വായിക്കാം
സൗദിയില്‍ പ്രവാസികളായ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഇപ്പോഴും അവസരം, വനിതാ ഡ്രൈവിംഗ് ബാധിച്ചിട്ടില്ല
നെഞ്ചിടിപ്പിക്കുന്ന വീഡിയോ; കാറ്റില്‍ ആടിയുലഞ്ഞ് വിമാനം
VIDEO യൂറോപ്പിന് സമാനമായ കാഴ്ച; ഉത്തര സൗദിയിലേക്ക് സന്ദര്‍ശക പ്രവാഹം