ഇംഫാല്‍- മണിപ്പൂരിലെ പ്രശസ്ത ഗായകനും ഗാനരചയിതാവുമായ അഖു ചിങ്ങാന്‍ബാമിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചു. വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് വിട്ടയച്ചത്.
വെള്ളിയാഴ്ച രാവിലെ തോക്കുകളുമായെത്തിയ സംഘം കിഴക്കന്‍ ഇംഫാലിലെ വീട്ടില്‍ നിന്ന് അഖുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അഖുവിന്റെ മാതാവിനെയും ഭാര്യയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അഖുവിനെ പിടിച്ചു കൊണ്ടു പോയത്. പോലീസ് അന്വേഷണം തുടരുകയാണ്.