ഗാസ- ഗാസയിൽനിന്ന് ഇസ്രായിലിന്റെ ആക്രമണത്തിൽ വീടു നഷ്ടമായി കുടിയിറക്കപ്പെട്ട ഒരു സ്ത്രീ അഭയാർത്ഥി ക്യാമ്പിലെ തന്റെ താമസസ്ഥലത്തെ പറ്റി എഴുതുന്നു. ചെറിയ ടെന്റിൽ സാധനങ്ങൾ മനോഹരമായി അടുക്കിവെച്ച ചിത്രം സഹിതമാണ് തന്റെ ജീവിതം അവർ കുറിച്ചുവെച്ചത്.
ഇവിടെ ഈ കൂടാരത്തിൽ, ഞങ്ങൾ ദിവസം മുഴുവൻ ചെലവഴിക്കുന്നു. എന്റെ മൂന്ന് സഹോദരങ്ങൾ, എന്റെ മാതാവ്, എന്റെ അമ്മായി, അവളുടെ ചെറിയ മകൻ. ഇതാണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ അടുക്കളയും ഇതാണ്. ഞങ്ങൾ അതിഥികളെ സ്വാഗതം ചെയ്യുന്ന സ്ഥലവും ഇതാണ്. രാത്രി വൈകി എത്തുന്ന എന്റെ സഹോദരങ്ങൾ ഉറങ്ങുന്ന സ്ഥലവും ഇതാണ്.
ഇവിടുത്തെ ജീവിതം ഏറ്റവും മോശമാണ്. അനീതി, അടിച്ചമർത്തൽ, വിശപ്പ്, മാനസിക സമ്മർദ്ദം എന്നിവയാൽ ഇവിടം നിറഞ്ഞിരിക്കുന്നു. എന്റെ വീടിന്റെ ഊഷ്മളതയിലേക്ക് മടങ്ങാനും അതിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.