ജിദ്ദ - സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം ഒരു ശതമാനം തോതില്‍ വര്‍ധിച്ച് 18 ലക്ഷത്തോളമായി. 23,000 ഹൗസ് ഡ്രൈവര്‍മാരാണ് ഒരു വര്‍ഷത്തിനിടെ തൊഴില്‍ വിപണിയില്‍ പുതുതായി പ്രവേശിച്ചത്. വിദേശ വനിതകളും ധാരാളമായി ഈ ജോലിക്കെത്തുന്നു.
ഒരു വര്‍ഷത്തിനിടെ 1,58,000 ലേറെ ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതായി ഉക്കാദ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം പാദാവസാനത്തോടെ സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ 35.8 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം മൂന്നാം പാദാവസാനത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദാവസാനത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 4.4 ശതമാനം തോതില്‍ വര്‍ധിച്ചു.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ 10.6 ലക്ഷമാണ്. ഒരു വര്‍ഷത്തിനിടെ വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 9.5 ശതമാനം തോതില്‍ വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 91,248 വീട്ടുവേലക്കാരികളാണ് സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ വേലക്കാരികള്‍ 9,65,000 ആയിരുന്നു.
ഈ വാർത്തകൾ കൂടി വായിക്കാം
നവാസിനെ ആരും ഒന്നും പറഞ്ഞില്ല, എന്നെ പോണ്‍ താരമാക്കി-നടി രാജശ്രീ
ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു, തെക്കന്‍ കേരളത്തില്‍ മഴ പെയ്യും, കാറ്റിനം കടലാക്രമണത്തിനും സാധ്യത
പൂട്ടിയിട്ട വീട്ടില്‍ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍; ഇവരെ അവസാനമായി പുറത്തുകണ്ടത് 2019 ല്‍
സൗദിയില്‍ 26.8 ലക്ഷം പുരുഷ ഗാര്‍ഹിക തൊഴിലാളികളുള്ളതായി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുമുള്ള കണക്കുകള്‍ അവലംബിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പന്ത്രണ്ടു മാസത്തിനിടെ പുരുഷ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 67,000 പേരുടെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തില്‍ പുരുഷ ഗാര്‍ഹിക തൊഴിലാളികള്‍ 26.1 ലക്ഷമായിരുന്നു.
വീടുകളിലെ പുരുഷ ക്ലീനിംഗ് തൊഴിലാളികളുടെയും വേലക്കാരുടെയും എണ്ണം എട്ടു ലക്ഷമായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍ പെട്ട 45,000 പുതിയ തൊഴിലാളികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. പുരുഷ ക്ലീനിംഗ് തൊഴിലാളികളുടെയും വേലക്കാരുടെയും എണ്ണം ഒരു വര്‍ഷത്തിനിടെ ആറു ശതമാനം തോതില്‍ വര്‍ധിച്ചു. വനിതാ ശുചീകരണ തൊഴിലാളികളുടെയും വേലക്കാരികളുടെയും എണ്ണം പത്തു ശതമാനം തോതില്‍ വര്‍ധിച്ച് 10.5 ലക്ഷമായി. ഒരു വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍ പെട്ട 91,000 ഓളം വനിതാ തൊഴിലാളികളാണ് രാജ്യത്തെ തൊഴില്‍ വിപണിയില്‍ പുതുതായി പ്രവേശിച്ചത്. ഹോം മാനേജര്‍മാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വേലക്കാര്‍-ശുചീകരണ തൊഴിലാളികള്‍, പാചകക്കാര്‍-സപ്ലയര്‍മാര്‍, ഗാര്‍ഡുമാര്‍, വീടുകളിലെ തോട്ടംതൊഴിലാളികള്‍, ഹോം ടൈലര്‍മാര്‍, ഹോംനഴ്‌സുമാര്‍, ട്യൂഷന്‍ ടീച്ചര്‍മാര്‍-ആയമാര്‍ എന്നീ ഒമ്പതു വിഭാഗം പ്രൊഫഷനുകളില്‍ പെട്ട ഗാര്‍ഹിക തൊഴിലാളികളാണ് സൗദിയിലുള്ളത്.