Sorry, you need to enable JavaScript to visit this website.

പാര്‍ലെ ജി നിങ്ങളുടെ ഇഷ്ട ബിസ്‌കറ്റാണോ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ദേശീയ ബിസ്‌കറ്റ്

മുംബൈ- ഇന്ത്യയുടെ ദേശിയ ബിസ്‌കറ്റ് പോലെയാണ് സ്വാതന്ത്യത്തിനു മുമ്പ് തന്നെ വിപണിയിലുള്ള പാര്‍ലെ ജി. കുട്ടികള്‍ മാത്രമല്ല, ഇപ്പോഴും പാര്‍ലെ ജി ബിസ്‌കറ്റിനെ ഇഷ്ടപ്പെടുന്ന മുതിര്‍ന്നവരും ധാരാളമാണ്. പലവിധ ബിസ്‌കറ്റുകള്‍ വിപണിയിലുണ്ടെങ്കിലും ചായക്ക് പാര്‍ലെ ജി തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. കവര്‍ ഡിസൈന്‍ പാര്‍ലെ ബിസ്‌കറ്റിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. കവറിലെ പെണ്‍കുട്ടിയുടെ ചിത്രം തിരിച്ചറിയാത്തവര്‍ വിരളമായിരിക്കും.
എന്നാലിപ്പോള്‍ കവറിലെ പെണ്‍കുട്ടിയെ മാറ്റിയിരിക്കുകയാണ് ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ. തമാശക്കാണ് ഈ മാറ്റം വരുത്തി കമ്പനി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ മാറ്റിയിട്ടില്ല.
പെണ്‍കുട്ടിക്ക് പകരം സോഷ്യല്‍ മീഡിയ താരത്തിന്റെ ഫോട്ടോ ചേര്‍ത്താണ്  പാര്‍ലെ  ഞെട്ടിച്ചത്. കണ്ടന്റ് ക്രിയേറ്ററായ സെര്‍വാന്‍ ജി ബുന്‍ഷായുടെ വൈറല്‍ വീഡിയോയ്ക്ക് പ്രതികരണമായാണ് പാര്‍ലെ തങ്ങളുടെ കവര്‍ ഡിസൈനില്‍ മാറ്റം വരുത്തിയത്.
ഒരു കാറില്‍ ആശയക്കുഴപ്പത്തോടെ ഇരിക്കുന്ന സെര്‍വാന്റെ വീഡിയോയാണ് വൈറലായത്. പാര്‍ലെയുടെ ഉടമയെ കണ്ടുമുട്ടുകയാണെങ്കില്‍ അദ്ദേഹത്തെ പാര്‍ലെ സര്‍ എന്ന് വിളിക്കുമോ, മിസ്റ്റര്‍ പാര്‍ലെ എന്ന് വിളിക്കുമോ അതോ പാര്‍ലെ ജി എന്ന് വിളിക്കുമേ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. മൈ നെയിം ഈസ് ലെഖന്‍ എന്ന അനില്‍ കപൂര്‍ സിനിമയിലെ ഓ ജീ ഹിറ്റ് ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഈ വീഡിയോ  വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി പാര്‍ലെ ജി രംഗത്തെത്തിയത്.  ബുന്‍ഷാ ജി, താങ്കള്‍ക്ക് ഞങ്ങളെ ഓജി' എന്ന് വിളിക്കാമെന്നായിരുന്നു പാര്‍ലെയുടെ ഔദ്യോഗിക അക്കൗണ്ട് കമന്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് പാര്‍ലെ തങ്ങളുടെ കവര്‍ ഡിസൈനില്‍ മാറ്റം വരുത്തിയത്. പാര്‍ലെയുടെ ഉടമയെ എന്താണ് വിളിക്കേണ്ടതെന്ന് തിരിച്ചറിയുന്നതിനിടയില്‍ ചായയോടൊപ്പം ആസ്വദിക്കാനുള്ള തന്റെ പ്രിയപ്പെട്ട ബിസ്‌കറ്റ്' എന്ന് വിളിക്കാമെന്ന അടിക്കുറിപ്പോടെയാണ് കവര്‍ ഗോളിന് പകരം ബുന്‍ഷായുടെ ചിരിക്കുന്ന മുഖം പാര്‍ലെ നല്‍കിയത്. പുതിയ കവര്‍ വൈറലായതോടെ  മറുപടി നല്‍കി ബുന്‍ഷാനും രംഗത്തെത്തി. ഇത് വലിയ ആശംസയാണ്. 'വിനോദയാത്ര, പാര്‍ട്ടി, ഒത്തുകൂടലുകള്‍ എന്നിവയില്‍ പാര്‍ലെ ജി എന്നും എന്റെ ന്യൂട്രീഷണല്‍ ഫുഡ് ആയിരുന്നു. ഫാന്‍സി കേക്കില്‍വരെ പാര്‍ലെ ബിസ്‌കറ്റ് വെക്കുമായിരുന്നു. ബുദ്ധിമാനാകുമെന്ന് വിശ്വസിച്ചു പോലും പാര്‍ലെ ബിസ്‌കറ്റ് കഴിക്കുമായിരുന്നു എന്നാണ് ്‌രബുന്‍ഷാന്‍ കമന്റ് ചെയ്തത്.

 

Latest News