Sorry, you need to enable JavaScript to visit this website.

വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി ഒറ്റയാന്‍ പടയപ്പ, അരി തിന്നാന്‍ റേഷന്‍ കട തകര്‍ത്തു

മൂന്നാര്‍ - മൂന്നാറില്‍ വീണ്ടും ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി ഒറ്റയാന്‍ പടയപ്പ. അരി തേടിയിറങ്ങിയ പടയപ്പ് ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ റേഷന്‍ കട പടയപ്പ ഭാഗികമായി തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെയെത്തിയ ആന കടയില്‍ സൂക്ഷിച്ചിരുന്ന അരിയടക്കം അകത്താക്കിയാണ് മടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഗ്യാപ് റോഡിലെത്തി വാഹനങ്ങളും തടഞ്ഞിരുന്നു. കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ബഹളം വെച്ചാണ് ജനവാസമേഖലയില്‍ നിന്നും ഓടിച്ചത്. നേരത്തെ മൂന്നാര്‍ - മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തടയുന്നത് പടയപ്പയുടെ പതിവായിരുന്നു. നാട്ടുകാരെ ദുരിതത്തിലാക്കിയ ആനയെ കാട്ടിലേക്ക് കാടുകയറ്റിയെങ്കിലും വീണ്ടും നാട്ടിലേക്കിറങ്ങുകയായിരുന്നു.

 

Latest News