ചിത്രദുര്‍ഗ-കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഒരു വീട്ടിനുള്ളില്‍നിന്ന് ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. 2019 ലാണ് ഈ കുടുംബത്തെ അവസാനമായി പുറത്ത് കണ്ടതെന്നും പറയുന്നു. തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് കുടുംബം നയിച്ചിരുന്നതെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
അഞ്ച് പേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. പൂട്ടിക്കടക്കുകയായിരുന്ന ഇവരുടെ വീടിന്റെ വാതില്‍ തകര്‍ന്നതായി ഏകദേശം രണ്ട് മാസം മുമ്പ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും പോലീസിനെ അറിയിച്ചിരുന്നില്ല. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വാതിലുകള്‍ തകര്‍ത്തതായും വീട് കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തി. ഒരു മുറിയില്‍ കട്ടിലിലും തറയിലുമായി നാല് അസ്ഥികൂടങ്ങളും മറ്റൊരു മുറിയില്‍ ഒരു അസ്ഥികൂടവുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
തെളിവെടുപ്പിനായി ദേവന്‍ഗെരെയില്‍ നിന്നുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘവും സീന്‍ ഓഫ് െ്രെകം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ ഒരു ഏട്ടന്‍ വൃദ്ധ ദമ്പതികളുടെയും അവരുടെ മകന്റെയും മകളുടെയും പേരക്കുട്ടിയുടേതുമാണ് മൃതദേഹ അവശിഷ്ടങ്ങളെന്നാണ് പരിചയക്കാര്‍, ബന്ധുക്കള്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ നിഗമനം.
എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ മരിച്ചവരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിക്കൂ. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.