Sorry, you need to enable JavaScript to visit this website.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിന് ഗവര്‍ണ്ണര്‍ക്ക് സമയക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാറും ഗവര്‍ണ്ണറും വീണ്ടും  ഏറ്റുമുട്ടലിലേക്ക്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാറ്റംവരുത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനായി സമയക്രമം ഉള്‍പ്പെടെ നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെന്ന് വിധിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Latest News