അമരാവതി- ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍താരം അമ്പാട്ടി റായിഡു വൈ. എസ്. ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് അമ്പാട്ടി റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്നത്.
അമ്പാട്ടി റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്നതായി വൈ. എസ്. ആറിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ചു കളിച്ച അമ്പാട്ടി റായിഡു 2023ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.