മക്ക - മക്കയിൽ സൗർ മലയിൽ മിന്നലേറ്റ് നാലു പേർ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. തേഡ് റിംഗ് റോഡിനു പടിഞ്ഞാറ് സൗർ മലയിൽ ഏതാനും പേർക്ക് മിന്നലേറ്റതായി ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ മോർച്ചറിയിലേക്കും നീക്കി. ബുധനാഴ്ച വൈകീട്ട് മക്കയിലും പരിസരപ്രദേശങ്ങളിലും മഴയും ശക്തമായ മിന്നലും അനുഭവപ്പെട്ടിരുന്നു.
കൂടുതൽ വാർത്തകൾ വായിക്കാം
ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍