Sorry, you need to enable JavaScript to visit this website.

കെ എസ് ആര്‍ ടി സി ബസുകളില്‍ ഇനി ഗൂഗിള്‍ പേ വഴിയും ബാങ്ക് കാര്‍ഡുകള്‍ വഴിയും ടിക്കറ്റിന് പണം നല്‍കാം

തിരുവനന്തപുരം - കെ എസ് ആര്‍ ടി സി ബസുകളില്‍ ഇനി ഗൂഗിള്‍ പേ വഴിയും ബാങ്ക് കാര്‍ഡുകള്‍ വഴിയും ടിക്കറ്റിന് പണം നല്‍കാ.ം. ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് പണം നല്‍കുന്നതിന്റെ പരീക്ഷണം ഇന്ന് മുതല്‍ തുടങ്ങും. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് ടു പോയിന്റ് സര്‍വീസുകളിലും പരീക്ഷണാര്‍ഥം ഓണ്‍ലൈന്‍ പണമിടപാട് ഇന്നുമുതല്‍ ആരംഭിക്കും. ചലോ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ എസ് ആര്‍ ടി സിക്ക് ഇതിന് സംവിധാനം ഒരുക്കി നല്‍കുന്നത്. യാത്രക്കാര്‍ക്ക് യുപിഐ, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ചലോ ആപ്ലിക്കേഷനിലെ ചലോപേ ആന്‍ഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാന്‍ സാധിക്കും. ഈ സേവനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി ക്ക് ഒരു ടിക്കറ്റിനു 13.7 പൈസയും ജി എസ് ടിയും മാത്രമാണ് ചെലവാകുന്നത്. പരീക്ഷണ ഘട്ടത്തില്‍ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയില്‍ പെട്ടാല്‍ ആയത് പൂര്‍ണമായും പരിഹരിച്ച ശേഷമാകും ഒദ്യോഗികമായി നടപ്പില്‍ വരുത്തുക.

Latest News