Sorry, you need to enable JavaScript to visit this website.

ദുബായില്‍നിന്ന് അവരെ കൊണ്ടുപോയത് ആരാണ്; ഹൈദരബാദിയെ സംശയം

ന്യൂദല്‍ഹി-നിക്കരാഗ്വയിലേക്കുള്ള വിമാന യാത്രക്കിടെ ഫ്രാന്‍സില്‍ പിടിയിലായ ഇന്ത്യക്കാരുടെ അനധികൃത യാത്ര ഒരുക്കിയത്
കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് ശൃംഖലയുടെ സൂത്രധാരനാണെന്ന് പറയുന്ന ഹൈദരബാദ് സ്വദേശി ശശി കിരണ്‍ റെഡ്ഡിയാണെന്ന് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്കുള്ള അനധികൃത സഞ്ചാരം സുഗമമാക്കിയ ഇയാളുടെ പ്രവര്‍ത്തനം ആഗോള വിമാന യാത്രയുടെ ക്രിമിനല്‍ ചൂഷണത്തിലേക്കുള്ള അപകടസാധ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.  
റൊമാനിയന്‍ ചാര്‍ട്ടര്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 340 വിമാനത്തിലാണ് ഇന്ത്യക്കാര്‍ യു.എ.ഇയില്‍നിന്ന് പറന്നത്.  ഡിസംബര്‍ 22 ന് ഇന്ധനം നിറയ്ക്കുന്നതിനായി ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്നാണ് മനുഷ്യക്കടത്തിനെ കുറിച്ചുള്ള സൂചന ലഭിച്ച ഫ്രഞ്ച് അധികൃതര്‍ വിമാനം തടഞ്ഞുവെച്ചത്.

മനുഷ്യക്കടത്തില്‍  കുപ്രസിദ്ധനായ ശശി കിരണ്‍ റെഡ്ഡിയാണ് ഇതിനു പിന്നിലെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് സംശയിക്കുന്നത്.  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ കാനഡയില്‍ മരവിച്ച് മരിച്ച ഗുജറാത്തില്‍ നിന്നുള്ള ഒരു കുടുംബത്തെ അയച്ചത് ഇയാളായിരുന്നു.  

15 വര്‍ഷമായി മനുഷ്യക്കടത്ത് രംഗത്തുള്ള റെഡ്ഡി, കഴിഞ്ഞ രണ്ട് മാസത്തിനിടെ  800 ഓളം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നിക്കരാഗ്വയിലേക്ക് അയച്ചതായി പറയുന്നു. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്കുള്ള ചാര്‍ട്ടേഡ് ഫ് ളൈറ്റുകള്‍ ഏര്‍പ്പാടാക്കുന്നത്  വിനോദസഞ്ചാരിളെന്ന പേരിലാണ്.  
യുഎസില്‍ അഭയം തേടുന്നവരുടെ പ്രിയപ്പെട്ട ഇടത്താവളമായി  നിക്കരാഗ്വ മാറിയിരിക്കയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 96,917 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.61 ശതമാനമാണ് വര്‍ധന.

2022ലെ ഡിങ്കുച്ച കേസുമായി  ബന്ധപ്പെട്ട് റെഡ്ഡിയുടെ പേര്  ഉയര്‍ന്നുവന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഗുജറാത്ത് പോലീസ് വിട്ടയക്കുകയായിരുന്നു. ജഗദീഷ് പട്ടേലിന്റെ സഹോദരന്‍ മഹേന്ദ്ര ഡിങ്കുചയുമായി സഹകരിച്ച് ഗുജറാത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ അനധികൃതമായി യു.എസിലേക്ക് അയയ്ക്കുന്നതില്‍ റെഡ്ഡി നിര്‍ണായക പങ്ക് വഹിച്ചുവെന്നായിരുന്നു ആരോപണം.

ഈ വാർത്ത കൂടി വായിക്കാം

നെതന്യാഹു,നിങ്ങള്‍ ഹിറ്റ്‌ലറേക്കാള്‍ മോശക്കാരനാണ്, നാസി ക്രൂരതയെ കുറിച്ച് മിണ്ടരുത്-ഉര്‍ദുഗാന്‍

ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു

 

Latest News