Sorry, you need to enable JavaScript to visit this website.

ഭാര്യ ചവച്ചു തുപ്പി വീട് നാറ്റിക്കുന്നുവെന്ന് ഭര്‍ത്താവ്; അവിഹിതം ആരോപിച്ച് ഭാര്യ

ആഗ്ര- ഭാര്യ ഗുഡ്ക ചവച്ച് തുപ്പി വീടു മുഴുവന്‍ വൃത്തിയാക്കുന്നതിനാലാണ് ഉപേക്ഷിച്ചെതന്ന് ഭര്‍ത്താവും ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യയും ആരോപിച്ച കേസ് പോലീസ് ഫാമിലി കൗണ്‍സിലിംഗ് സെന്ററിന് കൈമാറി. ഉത്തര്‍പ്രദേശിലെ
ആഗ്രയിലാണ് സംഭവം. മരുമകള്‍ക്ക് ഗുഡ്ക ചവക്കുന്ന ശീലമാമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിനൊപ്പം കുടുംബം മൊത്തം പോലീസ് സ്‌റ്റേഷനിലെത്തി. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഗൂംഗട്ട് കൊണ്ട് മുഖം മറച്ചുകൊണ്ട് ഗുഡ്ക ചവക്കുന്ന ശീലം ഉപേക്ഷിക്കാന്‍ പറഞ്ഞെങ്കിലും മരുമകള്‍ കേള്‍ക്കുന്നില്ലെന്ന് ഭര്‍തൃമാതാവ് പറഞ്ഞു.
ഭാര്യ അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികള്‍ ചെയ്യുന്നത് ഗുഡ്ക ചവച്ചുകൊണ്ടാണെന്ന് ഭര്‍ത്താവും കുറ്റപ്പെടുത്തി. എന്നാല്‍ ഭര്‍ത്താവ് അവിഹിത ബന്ധം തുടരുന്നയാളാണെന്നും നിരവിധ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ ഫോണിലുണ്ടെന്നും യുവതി ആരോപിച്ചു.
ഗുഡ്ക ചവച്ചതിന്റെ പേരില്‍ ഉപേക്ഷിച്ചതിന് തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും പരസ്ത്രീ ബന്ധം നിഷേധിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു.
ഛത്ത സ്വദേശിയായ യുവതി ഷാഗഞ്ചില്‍ നിന്നുള്ള യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ എത്തിയതുമുതല്‍ ഗുഡ്ക ചവക്കാറുണ്ടെന്ന് പറയുന്നു.  
ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി ഭാര്യ അവകാശപ്പെട്ടു. ഭര്‍ത്താവും മറ്റ് പെണ്‍കുട്ടികളും ഫോണില്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഭര്‍ത്താവും ബന്ധുക്കളും  ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും വീട്ടില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നും യുവതി പറഞ്ഞു.
ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാലാണ് വീട്ടില്‍ നിന്ന് പുറത്താക്കിയതെന്നും യുവതി അവകാശപ്പെട്ടു. എന്നാല്‍, യുവതിക്ക് ഗുട്കയോടുള്ള ആസക്തി ഉപേക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം അവസാനഘട്ടത്തിലാണെന്നാണ് ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ നിഗമനം. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ദമ്പതികള്‍ക്ക് മറ്റൊരു തീയതി നല്‍കിയതായും ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം

ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു

 

Latest News