തളിപ്പറമ്പ്- ഡ്രില്ലിങ് മെഷീനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പരിയാരം വായാട്ടെ റൗഫ് (18) ആണ് മരിച്ചത്. ചെറുകുന്ന് മുട്ടില്‍ വച്ചാണ് ഷോക്കേറ്റത്. ഉടന്‍ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.
വായാടിന് സമീപത്തെ പാറോളിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റഹിയാനത്തിന്റെയും പരേതനായ റഫീഖിന്റെയും മകനാണ്. സഹോദരങ്ങള്‍ റിഫാന്‍, റിഹാന്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കബറടക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)