ന്യൂഡൽഹി - മുസ്‌ലിം ലീഗ് ജമ്മുകശ്മീർ (മസാറാത് ആലം) ഘടകത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. സംഘടന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദികളെ പിന്തുണയ്ക്കുകയും ജമ്മുവിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി അമിത് ഷാ ആരോപിച്ചു. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും നരേന്ദ്ര മോഡി സർക്കാർ വെറുതെ വിടില്ല. അവർ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നത് നരേന്ദ്രമോഡി സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അഭ്യന്തര മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.