എഴുപതാം വയസ്സില്‍ പുതിയ ഭാര്യ; ഫ്‌ളാറ്റ് വിറ്റ് മൂന്നര കോടി തട്ടിയെന്ന് പരാതി

മുംബൈ- എഴുപതാം വയസ്സില്‍ വിവാഹം ചെയ്ത അറുപതു കാരി ഫ്ളാറ്റ് വില്‍പന നടത്തി മൂന്നര കോടി രൂപയുമായി മുങ്ങിയെന്ന് പരാതി. ആദ്യഭാര്യയെ ഒഴിവക്കി 2019 ല്‍ രണ്ടാമത് വിവാഹം കഴിച്ച ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവാണ് പുതിയ ഭാര്യയുടെ കബളിപ്പിക്കലിന് ഇരയായത്.
താന്‍ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്താണ് ഭാര്യ രേണു ഫഌറ്റ് വില്‍പന നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോടതിയില്‍ തനിക്ക് വേണ്ടി കേസ് നടത്താനാണ് ഭാര്യ രേണുവിന് പവര്‍ ഓഫ് അറ്റോണി നല്‍കിയതെന്നും നിര്‍മാതാവ് പറഞ്ഞു.
2019 ല്‍ ഒഴിവാക്കിയ ആദ്യഭാര്യയില്‍ രണ്ട് മക്കളുണ്ടായിരുന്നു. ഒരു മകന്‍ 2017 ല്‍ മരിച്ചു. രണ്ടാമത്തെ മകന്‍ അച്ഛനോടൊപ്പമായിരുന്നു താമസം. 2016 ലാണ് 74 കാരന്‍ എന്‍.ജി.ഒയില്‍ സേവനമനുഷ്ഠിച്ചിരുന്ന രേണു സിംഗിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. 2019 ല്‍ ആദ്യഭാര്യയെ വിവാഹ മോചനം ചെയ്ത ഉടന്‍ രേണുവിനെ വിവാഹം ചെയ്യുകയായിരുന്നു.
ആദ്യഭാര്യയിലെ മകന്റെ ഭാര്യ സ്വത്ത് പ്രശ്‌നത്തില്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് നടത്തുന്നതിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു.

നാട്ടുകാര്‍ക്ക് തലവേദനയായി റസീന; മദ്യപിച്ച് എസ്.ഐയെ മര്‍ദിച്ച് റിമാന്‍ഡിലായി

കരിപ്പൂരില്‍ ശരീരത്തില്‍ ഒളിപ്പിച്ച ഏറ്റവും വലിയ സ്വര്‍ണക്കടത്ത് പിടിച്ചു; രണ്ട് ദിവസം പിടിച്ചത് 1.66 കോടിയുടെ സ്വര്‍ണം

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത

Latest News