Sorry, you need to enable JavaScript to visit this website.

രാജ്യത്ത് 2.5 ശതമാനം മാത്രം കമ്യൂണിസ്റ്റുകള്‍, അഹങ്കാരം പാടില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ - രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ശതമാനം മാത്രമെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. കേരളത്തില്‍ 47 ശതമാനമാണ്. അതുകൊണ്ട് ശാന്തമായി ക്ഷമയോടെ നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ എന്‍.ബി.എസിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കുകയായിരുന്നു ജി. സുധാകരന്‍.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ടു ചെയ്താല്‍ ജയിക്കാന്‍ പറ്റുമോ. അത് അപൂര്‍വം മണ്ഡലങ്ങളിലെയുള്ളൂ. കണ്ണൂരിലെങ്ങാനും ഉണ്ടെങ്കിലേയുള്ളൂ. ആലപ്പുഴയിലെങ്ങുമില്ല. മറ്റുള്ളവര്‍കൂടി വോട്ടുചെയ്യണം. അവരാണ് ഭൂരിപക്ഷം കയറി വരുന്നത്. അങ്ങനെയാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളതും. അപ്പോള്‍ നമ്മള്‍ അങ്ങനെ തന്നെ വേണം. മറ്റുള്ളവര്‍ക്ക് കൂടി സ്വീകാര്യനാകണം. - സുധാകരന്‍ പറഞ്ഞു.
വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയല്ലെന്നും ജി. സുധാകരന്‍ വ്യക്തമാക്കി.

 

 

Latest News