ശ്രീനഗര്‍- കൊടുംതണുപ്പില്‍ മുങ്ങി ജമ്മു കശ്മീര്‍. തിങ്കളാഴ്ച രാത്രി ശ്രീനഗറില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കുറവാണ് താപനില രേഖപ്പെടുത്തിയത്. രാവിലെ അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പും കനത്ത മൂടല്‍മഞ്ഞും ജനജീവിതം ദുഷ്‌കരമാക്കുകയാണ്.
ശൈത്യകാലത്തെ കൊടുംതണുപ്പിനെ നേരിടാന്‍ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. മഞ്ഞുമൂടി നില്‍ക്കുന്നതിനാല്‍ റോഡുകളിലെ കാഴ്ച അവ്യക്തമാകുന്നു. ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.
മധ്യ കശ്മീര്‍, പുല്‍വാമ, ബാരാമുല്ല എന്നിവിടങ്ങളില്‍ ഡിസംബര്‍ 31 വരെ വരണ്ട കാലാവസ്ഥയും മിതമായതും ഇടവിട്ടുള്ളതുമായ മൂടല്‍മഞ്ഞ് തുടരുമെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ജനുവരി 1-2 വരെ മേഘാവൃതമായ ആകാശത്തോടൊപ്പം നേരിയ മഴയും മഞ്ഞും ഉണ്ടാകും.
ഡിസംബര്‍ 21 മുതല്‍ ജനുവരി 29 വരെയുള്ള നാല്‍പതുദിവസം കഠിനമായ ശൈത്യകാലം അഥവാ കശ്മീരില്‍ നീണ്ടുനില്‍ക്കും.