കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് ദിവസങ്ങളിലായി മൂന്ന് യാത്രക്കാരില്‍ നിന്ന് 1.66 കോടിയുടെ 2.800 കിലോഗ്രാം സ്വര്‍ണം പിടികൂടി. പാലക്കാട് വായംപുറം പുത്തന്‍പീടിക മുജീബ്(30), കാസര്‍കോട് തേക്കില്‍ മുഹമ്മദ് ജവാദ് (28), മലപ്പുറം കുന്നപ്പള്ളി മീന്‍പിടി മുഹമ്മദ് അസീസ് (43) എന്നിവരാണ് സ്വര്‍ണം ഒളിച്ച് കടത്തുന്നതിനിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുജീബ് കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ട് വന്നത്. 1706 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച് കൊണ്ട് വന്ന ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസാണിത്. 98 ലക്ഷം രൂപ വിലവരുന്നതാണ് സ്വര്‍ണം.
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ റാസല്‍ഖൈമയില്‍ നിന്നാണ് അനീസ് കരിപ്പൂരിലെത്തിയത്.57 ലക്ഷം രൂപ വിലവരുന്ന 983ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ മുഹമ്മദ് ജവാദ് 11 ലക്ഷം രൂപയുടെ 180 ഗ്രാം സ്വര്‍ണമാണ് കൊണ്ട് വന്നത്. മിക്‌സര്‍ ഗ്രൈന്‍ഡറിലെ കപ്പാസിറ്റര്‍ കെയ്‌സിനകത്ത് വിദഗ്ധമായി ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. എക്‌സ്‌റെ പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മെഷീന്‍ അഴിച്ചു നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത
ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല
ഒരു കോടിയുടെ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച രണ്ട് സൗദി യാത്രക്കാര്‍ പിടിയില്‍; കൂലി 20,000 രൂപ