കൊച്ചി - ക്രിസ്തുമസ്- പുതുവത്സര അവധികള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം കേരളത്തില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി കുറഞ്ഞവര്‍ കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമയമായെന്നും വിദഗ്ധര്‍ പറയുന്നു. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. വ്യാപന ശേഷി കൂടുതലുള്ള ആര്‍ജിത പ്രതിരോധശേഷിയെ മറികടക്കുന്ന പുതിയ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക നിലനില്‍ക്കുന്നത്. നിലവില്‍ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്.