തൃശൂര്‍ - തൃശൂരിലെ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യമാണ് കണ്ടെത്തിയത്. ഇതിന് പുറമേ 2,500 ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തി. സംഭവത്തില്‍ ബി ജെ പി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ ലാലു പീണിക്കപറമ്പില്‍ (50) കൂട്ടാളി കട്ടപ്പന സ്വദേശി ലോറന്‍സ് (52) എന്നിവരെ അറസ്റ്റു ചെയ്തു. കോഴി ഫാമിന്റെ മറവിലാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.