പാലക്കാട് - കാഞ്ഞിരപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നാട്ടു വൈദ്യനെയും ചികിത്സക്കെത്തിയ യുവാവിനെയും. കാഞ്ഞിരപ്പുഴ കാഞ്ഞിരം കാണിവായിലെ നാട്ടുവൈദ്യനായ കുറുമ്പന്‍(64) കരിമ്പുഴ കുലുക്കിലിയോട് സ്വദേശി ബാലു(45) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരത്തെ വീട്ടില്‍ ഏറെ കാലമായി നാട്ടുചികിത്സ നടത്തി വരുന്ന വൈദ്യനാണ് കുറുമ്പന്‍. കരിമ്പുഴ സ്വദേശി ബാലു ഇവിടെ ചികിത്സയ്ക്കെത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരം കുറുമ്പന്റെ വീട്ടിലാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലുവിനെ വീടിന് പുറത്തും കുറുമ്പനെ വീടിനുള്ളിലുമാണ് അവശനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂകയുള്ളൂ.