തിരുവനന്തപുരം - വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ന് മത്സരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായ ശശി തരൂര്‍. ജനത്തിന് മതിയായെങ്കില്‍ അവര്‍ക്ക് മാറ്റാന്‍ തീരുമാനിക്കാം. ഇത്തവണത്തേത് ലോകസഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂര്‍ ഒരു മലയാളം ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് ശശി തരൂര്‍ പറഞ്ഞു.