മുംബൈ-മനുഷ്യക്കടത്ത് സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ പിടിയിലായ 276 ഇന്ത്യക്കാരുമായി വിമാനം മുംബൈയിലെത്തി. പുലര്‍ച്ചെ നാലു മണിയോടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. നാല് ദിവസം ഫ്രഞ്ച് അധികൃതര്‍ തടഞ്ഞുവെച്ച ശേഷമാണ് ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്.
പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടുകളടക്കം 25 പേർ അഭയം തേടാനുള്ള അപേക്ഷ നൽകിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഇവർ ഫ്രാൻസിൽ തുടരുകയാണ്. കസ്റ്റഡിയിൽ തുടരുന്ന രണ്ട് പേരെ ജഡ്ജി മുമ്പാകെ ഹാജരാക്കി.
ഇന്ത്യക്കാരുമായി ദുബായിൽനിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനമാണ് വ്യാഴാഴ്ച ഫ്രാൻസിലെ വാട്രി എയർപോർട്ടിൽ തടഞ്ഞുവെച്ചത്. 11 കുട്ടികളടക്കം 303 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല
ഒരു കോടിയുടെ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച രണ്ട് സൗദി യാത്രക്കാര്‍ പിടിയില്‍; കൂലി 20,000 രൂപ