Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല

ന്യൂദല്‍ഹി-ഫേസ്ബുക്കും ആപ്പിളും ഗൂഗിളും നിയമനങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യയിലെ ടെക് ജോലികളില്‍ റെക്കോര്‍ഡ് ഇടിവ്, വന്‍കിട കമ്പനികളായ ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്‌ഫോമുകള്‍), ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍ എന്നിവയുടെ ഇന്ത്യയിലെ തൊഴില്‍ നിയമനങ്ങളില്‍ കുത്തനെ ഇടിവ് സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.  
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ ഈ കമ്പനികളുടെ നിയമനങ്ങളില്‍ മൊത്തത്തില്‍ 90 ശതമാനം കുറവുണ്ടായിട്ടുണ്ട്.
നിലവില്‍, ഈ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍  എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ ഇത് 98 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് ടെക് കമ്പനികളെയാണ്. ഇവയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും യു.എസ് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇത്.

ഒരു കോടിയുടെ സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച രണ്ട് സൗദി യാത്രക്കാര്‍ പിടിയില്‍; കൂലി 20,000 രൂപ

കഫന്‍ പുടവക്ക് സമാനമായ ക്രിസ്മസ് ഗിഫ്റ്റ് തുണി; രോഷം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ
സാമ്പത്തിക മാന്ദ്യത്തിനിടയിലെ വലിയ തീരുമാനമാണ് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ കൈക്കൊണ്ടത്. കമ്പനി രേഖപ്പെടുത്തിയ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറവില്‍ 12,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഗൂഗിള്‍, നെറ്റ്ഫ്‌ളിക്‌സ്, മെറ്റ തുടങ്ങിയ കമ്പനികളിലെ ടെക് ജോലികള്‍ക്കുള്ള ആവശ്യകത 2023ല്‍ 78 ശതമാനം കുറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയെ ആണ് ഇത് ബാധിച്ചത്.  നിലവിലെ ആഗോള സാമ്പത്തിക നിലയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയും കണക്കിലെടുക്കുമ്പോഴും സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത രണ്ട് പാദങ്ങളിലും നിയമനങ്ങള്‍ മരവിപ്പിച്ചത് തുടരും.
വലിയ ടെക് കമ്പനികള്‍ക്ക് നിലവില്‍ ആഗോളതലത്തില്‍ 30,000 തൊഴിലവസരങ്ങള്‍ മാത്രമേയുള്ളൂ. നിയമനത്തില്‍ 50 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തുന്നു. ഒന്നരലക്ഷത്തില്‍ താഴെ ആളുകളാണ് ഈ കമ്പനികളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്.
വലിയ ടെക് കമ്പനികള്‍ മാത്രമല്ല, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ഈ വര്‍ഷം ജോലി വെട്ടിക്കുറയ്ക്കലും നിയമന മരവിപ്പിക്കലും തുടരുകയാണ്. സമീപകാല കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ രാജ്യത്തുടനീളം 28,000 ജീവനക്കാരെ പിരിച്ചുവിട്ടു.

 

Latest News