ജിദ്ദ - സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റിന്റെയും പൊടിക്കാറ്റിന്റെയും അകമ്പടിയോടെ മക്ക പ്രവിശ്യയില്‍ പെട്ട മക്ക, തായിഫ്, ജിദ്ദ, ലൈത്ത്, ബഹ്‌റ, ജുമൂം, അല്‍കാമില്‍, അദം, അല്‍അര്‍ദിയാത്ത്, മൈസാന്‍, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മഴക്കു സാധ്യതയുണ്ട്. തുടർന്ന് രണ്ടു ദിവസം മഴ കൂടുതല്‍ ശക്തി പ്രാപിക്കും. മക്ക പ്രവിശ്യയില്‍ പെട്ട തുര്‍ബ, അല്‍മോയ, അല്‍ഖുര്‍മ, റനിയ, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ബുധന്‍ മുതല്‍ വെള്ളി വരെ ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.
മദീന പ്രവിശ്യയില്‍ പെട്ട മദീന, മഹ്ദുദ്ദഹബ്, അല്‍ഹാനാകിയ, ഖൈബര്‍, അല്‍ഉല, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മദീന പ്രവിശ്യയില്‍ പെട്ട യാമ്പു, അല്‍അയ്‌സ്, ബദ്ര്‍ എന്നിവിടങ്ങളിലും നാളെ മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യതയുണ്ട്. ഹായില്‍ പ്രവിശ്യയില്‍ പെട്ട ഹായില്‍, അല്‍ഗസാല, അല്‍ശംലി, അല്‍ഹായിത്, അല്‍ശനാന്‍, ബഖ്ആ, സുമൈറാ, അല്‍സുലൈമി, മൗഖഖ് എന്നിവിടങ്ങളില്‍ നാളെ വൈകീട്ടു മുതല്‍ വെള്ളി വരെ മഴയുണ്ടാകും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കും.
അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ, ഉനൈസ, അല്‍ബുകൈരിയ, അല്‍അസ്‌യാഹ്, രിയാദ് അല്‍ഖബ്‌റാ, ഉഖ്‌ലത്തുസ്സുഖൂര്‍, അല്‍ബദായിഅ്, അല്‍റസ്, അല്‍നബ്ഹാനിയ, ദര്‍യതുല്‍മിദ്‌നബ്, ഉയൂനുല്‍ജവാ, അല്‍ശുമാസിയ എന്നിവിടങ്ങളില്‍ ഇന്ന് വൈകീട്ടു മുതല്‍ ശനി വരെയും തബൂക്ക് പ്രവിശ്യയില്‍ പെട്ട ഉംലജിലും തൈമായിലും ബുധന്‍, വ്യാഴം ദിവസങ്ങളിലും തബൂക്ക്, ഹഖ്ല്‍, അല്‍ബദഅ്, ദിബാ, അല്‍വജ് എന്നിവിടങ്ങളില്‍ നാളെയും മറ്റന്നാളും ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.
ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി
അല്‍ജൗഫ് പ്രവിശ്യയില്‍ സകാക്ക, ദോമത്തുല്‍ജന്ദല്‍, ഖുറയ്യാത്ത്, ത്വബര്‍ജല്‍ എന്നിവിടങ്ങളിലും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ തുറൈഫ്, അറാര്‍, അല്‍ഉവൈഖിലിയ, റഫ്ഹാ എന്നിവിടങ്ങളിലും ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഇടത്തരം ശക്തിയിലുള്ള മഴയും കനത്ത മഴയും ഉണ്ടാകാനിടയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ ഹഫര്‍ അല്‍ബാത്തിന്‍, ഖര്‍യതുല്‍ഉലാ, അല്‍ഖഫ്ജി, അല്‍നഈരിയ എന്നിവിടങ്ങളില്‍ വ്യാഴം മുതല്‍ ശനി വരെയും ജുബൈല്‍, ദമാം, ബഖീഖ്, അല്‍ഹസ എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലും ഇടത്തരം ശക്തിയിലുള്ള മഴക്ക് സാധ്യതയുണ്ട്.
റിയാദ് പ്രവിശ്യയില്‍ അഫീഫ്, ദവാദ്മി, അല്‍ഖുവൈഇയ, അല്‍സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റാ, മജ്മ എന്നിവിടങ്ങളില്‍ നാളെ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴക്കും റിയാദ്, റുമാഹ്, താദഖ്, മറാത്ത്, മുസാഹ്മിയ, അല്‍ഹരീഖ്, അല്‍ഖര്‍ജ്, ഹോത്ത ബനീ തമീം എന്നിവടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ മഴ മുതല്‍ ഇടത്തരം ശക്തിയിലുള്ള മഴക്കും സാധ്യതയുണ്ട്. അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍ബാഹ, ബല്‍ജുര്‍ശി, മന്ദഖ്, ഖില്‍വ, മഖ്‌വാ, ബനീഹസന്‍, അല്‍ഹജ്‌റ, ഗാമിദ് അല്‍സനാദ്, അല്‍ഖുറ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ വ്യാഴം വരെ ഇടത്തരം ശക്തിയിലുള്ള മഴക്കും അസീര്‍ പ്രവിശ്യയില്‍ പെട്ട അബഹ, ഖമീസ് മുശൈത്ത്, അല്‍നമാസ്, തന്നൂമ, ബല്‍ഖരന്‍, രിജാല്‍ അല്‍മഅ്, ബാരിഖ്, മഹായില്‍, അല്‍മജാരിദ എന്നിവടങ്ങളില്‍ നാളെയും മറ്റന്നാളും നേരിയ മഴ മുതല്‍ ഇടത്തരം മഴക്കും സാധ്യതുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.