(തൊടുപുഴ) ഇടുക്കി - ഇടുക്കിയിലെ തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോബിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടതെന്നാണ് വിവരം.
തൊമ്മൻകുത്ത് പുഴയിലെ മുസ്ലിം പള്ളിക്ക് സമീപത്തെ കടവിൽ വച്ചാണ് സംഭവം. ഇരുവരെയും രക്ഷപ്പെടുത്തി നാട്ടുകാർ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.