ന്യൂയോര്‍ക്ക്- കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പേടിഎം, കമ്പനി നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ നടപ്പിലാക്കിയതോടെ, സെയില്‍സ്, ഓപ്പറേഷന്‍സ്, എഞ്ചിനീയറിംഗ് ടീമുകളില്‍ 1,000 ജീവനക്കാര്‍ക്ക് ജോലി പോയി.
2021-ല്‍ കമ്പനി 500 മുതല്‍ 700 വരെ തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
'ഞങ്ങള്‍ എഐ പവര്‍ഡ് ഓട്ടോമേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ മാറ്റുകയാണ്. ഇത് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ആവര്‍ത്തിച്ചുള്ള ടാസ്‌ക്കുകളും റോളുകളും ഇല്ലാതാക്കുകയും വളര്‍ച്ചയിലും ചെലവിലും കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തൊഴില്‍ ശക്തിയില്‍ നേരിയ കുറവുണ്ടാക്കുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ എഐ ചെയ്യുന്നതിനാല്‍ ജീവനക്കാരുടെ ചെലവില്‍ 10-15 ശതമാനം ലാഭിക്കാന്‍ കഴിയും- കമ്പനി വക്താവ് പറഞ്ഞു.