പാരീസ്- ഫ്രാന്‍സില്‍ എയര്‍ബസ് അറ്റ്‌ലാന്റിക് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ക്രിസ്മസ് അത്താഴ വിരുന്നിനുശേഷം എഴുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. പ്രസവത്തേക്കാള്‍ കഠിനമായ വേദനയാണ് അനുഭവിക്കുന്നതെന്ന് വനിതാ ജീവനക്കാര്‍ പരാതിപ്പെട്ടു.
2,600 തൊഴിലാളികള്‍ക്കായാണ് ഫ്രഞ്ച് എയ്‌റോസ്‌പേസ് ഗ്രൂപ്പായ എയര്‍ബസ് അറ്റ്‌ലാന്റിക് അവധിക്കാല വിരുന്ന് ഒരുക്കിയത്. ഏകദേശം 700 ജീവനക്കാരെ ബാധിച്ച വ്യാപകമായ ഗ്യാസ്‌ട്രോഎന്റൈറ്റിസ് പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പടിഞ്ഞാറന്‍ ഫ്രഞ്ച് പ്രദേശമായ ലോയര്‍അറ്റ്‌ലാന്റിക്കിലെ മോണ്ടോയര്‍ഡിബ്രെറ്റാഗ്‌നെ സൈറ്റില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഇന്‍ഹൗസ് റെസ്‌റ്റോറന്റാണ് അവധിക്കാല വിരുന്ന് ഒരുക്കിയത്.
ഗാസയില്‍ രണ്ട് പട്ടാളക്കാര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍; സൈനികരുടെ മരണം 156
ഹിജാബ് പ്രശ്‌നം; കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉരുളുന്നു, ആഴത്തില്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി
ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം
ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുടെ വിമാനത്തിന് പോകാന്‍ അനുമതി
വ്യാപകമായ വിഷബാധയുടെ കാരണം ആരോഗ്യ വകുപ്പ് അധികൃതര്‍ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടില്ല. ഭക്ഷണത്തിലെ ബാക്ടീരിയ മലിനീകരണമാണോ അതോ അസാധാരണമായി പകര്‍ച്ചവ്യാധിയായ ഗ്യാസ്‌ട്രോഎന്റൈറ്റിസ് വൈറസാണോ കാരണമെന്ന് അന്വേഷിക്കുകയാണ്.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഫലങ്ങള്‍ അടുത്ത ആഴ്ച ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു വക്താവ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ വ്യക്തികള്‍ക്കും ചോദ്യാവലി വിതരണം ചെയ്തിട്ടുണ്ട്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വയറുവേദനയും തലവേദനയും ഉണ്ടായിരുന്നവെന്നും പ്രസവിക്കുന്നതിനേക്കാള്‍ കഠിനമായിരുന്നുവെന്നും ജീവനക്കാരിലൊരാള്‍ പറഞ്ഞു.
കമ്പനിയുടെ കാന്റീനില്‍ നിന്നാണ് ഭക്ഷണം തയ്യാറാക്കിയതെന്ന് എയര്‍ബസ് അറ്റ്‌ലാന്റിക് വര്‍ക്ക് കമ്മിറ്റി സെക്രട്ടറി ജീന്‍ക്ലോഡ് ഇറിബാരെന്‍ അറിയിച്ചു. എല്ലാ വര്‍ഷവും ചെയ്യുന്നതുപോലെ, ധാരാളം പ്രാദേശിക വിതരണക്കാരുമായി ചേര്‍ന്നാണ് 2,600 പേര്‍ക്ക് ക്രിസ്മസ് ഡിന്നര്‍ സംഘടിപ്പിച്ചതെന്ന് ജീന്‍ ക്ലോഡ് പറഞ്ഞു.