ഗാസയില്‍ രണ്ട് പട്ടാളക്കാര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍; സൈനികരുടെ മരണം 156

ടെല്‍അവീവ്- ഗാസയില്‍ ഹമാസുമായി പൊരുതുന്ന രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ അറിയിച്ചു. ഇതോടെ ഗാസയിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 156 ആയി.
മാസ്റ്റര്‍ സാര്‍ജന്റ് നിതായി മീസെല്‍സ് (30), സാര്‍ജന്റ് റനി താമിര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായില്‍ പ്രതിരോധ സേന അറിയിച്ചു. താമില്‍ കൊല്ലപ്പെട്ട ഏറ്റമുട്ടലില്‍ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം വെളിപ്പെടുത്തി.

 

Latest News