ന്യൂദല്‍ഹി-രാജ്യത്ത് കോവിഡ് വൈറസിന്റെ ഉപവകഭേദമായ ജെ.എന്‍. 1 വ്യാപനമുണ്ടെങ്കിലും ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യ സാര്‍സ് കോവിഡ്-2 ജീനോമിക് കണ്‍സോര്‍ഷ്യം മേധാവി എന്‍.കെ അറോറ. 'രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിച്ചവര്‍ വീണ്ടും ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കേണ്ട. 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റര്‍ എടുക്കേണ്ടത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഒരു ശതമാനത്തിലും താഴെയാണ് പുതിയ ജെ.എന്‍.1 ഉപവകഭേദമെന്നും അദ്ദേഹം പറഞ്ഞു.