Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ വന്‍ തിരക്ക്;  ക്യൂ നീലിമല വരെ നീണ്ടു 

പത്തനംതിട്ട-ശബരിമലയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. സന്നിധാനത്ത് നിന്നും നീലിമല വരെ നീണ്ട വരിയാണ് ഇപ്പോഴുള്ളത്. പമ്പയില്‍ നിന്നും മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. നിലക്കലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. 14 മണിക്കൂറിലധികം സമയമാണ് തീര്‍ത്ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നത്. എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു. തീര്‍ത്ഥാടക വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തി വിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകള്‍ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളല്‍ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. പമ്പയില്‍ തിരക്കേറിയതോടെ എരുമേലിയില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതാണ് തീര്‍ത്ഥാടകരെ പ്രകോപിപ്പിച്ചത്. കെ എസ് ആര്‍ ടി സി മാത്രം കടത്തിവിട്ടതും പ്രതിഷേധത്തിന് കാരണമായി. തീര്‍ത്ഥാടകര്‍ റോഡില്‍ കുത്തിയിരുന്നതോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു. കെഎസ് ആര്‍ ടി സി അടക്കം ഇവര്‍ തടഞ്ഞിട്ടു. സംയമനത്തോടെയായിരുന്നു പോലീസിന്റെ ഇടപെടല്‍. പ്രതിഷേധം കനത്തതോടെ രണ്ട് മണിക്കൂറിന് ശേഷം വാഹനങ്ങള്‍ കടന്നു പോകാന്‍ പോലീസ് അനുവാദം നല്‍കി.

Latest News