ന്യൂദല്‍ഹി- ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്കും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖര്‍ക്കും നരേന്ദ്ര മോദിയുടെ വിരുന്ന്. ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
വിരുന്നില്‍ കേരളത്തില്‍ നിന്നുള്ള സഭാധ്യക്ഷര്‍ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വിരുന്ന് സമ്പ്രദായമെന്നാണ് സൂചന. മണിപ്പൂര്‍ കലാപം ഉള്‍പ്പെടെ ക്രൈസ്തവരില്‍ ബി. ജെ. പിക്കെതിരെയുണ്ടായ വികാരം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.