ന്യൂദല്‍ഹി- അച്ഛന്‍ കോണ്‍ഗ്രസുകാരനും അമ്മ സംഘിയുമായിരുന്നതിനാല്‍ കുടുംബത്തിലുണ്ടായ കുഴപ്പങ്ങളിലൂടെയാണ് വളര്‍ന്നുവന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അച്ഛന്‍ പക്ഷേ രാജീവ് ഗാന്ധിയുടെ മരണത്തിനു പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ചു.
എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനി വളര്‍ന്നുവഴിയിലെ പ്രതിസന്ധികളും കുടംബ പശ്ചാത്തലവും വിശദീകരിച്ചത്.
രാജീവ് ഗാന്ധി പ്രതിനിധീകരിച്ചിരുന്ന ഉത്തര്‍പ്രദേശിലെ അമേത്തിയെയാണ് സ്മൃതി ഇറാനി പ്രതിനിധീകരിക്കുന്നത്.