പെരിന്തല്‍മണ്ണ- പൊന്ന്യാകുറുശി സ്വദേശി കാരയില്‍ ഉണ്ണികൃഷ്ണ (53) ന്റെ മരണം കൊലപാതകമെന്ന് പോലീസ് കത്തെി. ഇതുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്റെ മകന് വിനോദി (27) നെ പോലീസ്അറസ്റ്റ് ചെയ്തു. സംഭവദിവസം ഉച്ചക്ക് 12 മണിയായിട്ടും വീടിനകത്ത് കിടന്നുറങ്ങിയിരുന്ന അച്ഛന് എണീക്കാത്തതിനെ തുടര്‍ന്ന് മകന് മകനായ പ്രദീപും അമ്മയും കൂടി ഉണ്ണികൃഷ്ണനെ പെരിന്തല്‍മണ്ണ ജില്ലാശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഉണ്ണികൃഷ്ണന് മരിച്ചതായി ബോധ്യപ്പെട്ടു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അസ്വാഭാവിക മരണത്തിന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍, ഇന്‍സ്പെക്ടര്‍ പ്രേംജിത് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘത്തിന്റെ പഴുതടച്ച അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോലീസ് വിനോദിനെ അറസ്റ്റ് ചെയ്തു. വഴക്കിനെത്തുടര്‍ന്നു തലയേക്കറ്റ പരിക്കാണ് മരണകാരണമെന്നു പോലീസ് പറഞ്ഞു.