Sorry, you need to enable JavaScript to visit this website.

ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രായിൽ കൊന്നത് 166 ഫലസ്തീനികളെ

ഗാസ- കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രായിൽ നടത്തിയ ഭീകരാക്രമണത്തിൽ 166 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസ മുനമ്പിലെ ദേർ അൽ ബലാഹിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 384 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഫലസ്തീനുടനീളം പള്ളികൾ ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി. വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബെത്‌ലഹേം പാസ്റ്റർ മുൻതർ ഐസക് ആവശ്യപ്പെട്ടു. ഒക്‌ടോബർ ഏഴിന് ശേഷം ഇതുവരെ 103 മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഒക്ടോബർ 7 മുതൽ 20,000 ഫലസ്തീനികൾ ഇസ്രായിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 
ഇസ്രായിലുമായുള്ള ബന്ധം ഉടൻ  ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ മൊറോക്കോയിലെ റാബത്തിൽ മാർച്ച് നടത്തി. 
ഇസ്രായിലുമായുള്ള മൊറോക്കോയുടെ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയിരങ്ങൾ പ്രതിഷേധിച്ചത്. ഇസ്രായിലിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ബ്രാൻഡുകൾ ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു. ഇടതുപക്ഷ ഗ്രൂപ്പുകളും അൽഅദ്ൽ വൽഇഹ്‌സാൻ അസോസിയേഷനും ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്.
 

Latest News