Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൃഥ്വിരാജ് ഉണര്‍ത്തുന്നു; ദുരിതാശ്വാസം തെറ്റായ സ്ഥലങ്ങളിലേക്ക് പോകരുത്

തിരുവനന്തപുരം- എല്ലാവരും ഒത്തുനിന്ന് ഭരണകൂടത്തിന്റെ  രക്ഷാപ്രവൃത്തികള്‍ക്ക് ശക്തി പകരണമെന്ന് ആഹ്വാനം ചെയ്ത് നടന്‍ പൃഥ്വിരാജ്. ദുരിതാശ്വാസത്തിനിറങ്ങുന്നവര്‍ക്ക് തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ പോയിന്റും കണ്ടെത്താനുള്ള സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കയാണ് അദ്ദേഹം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ആദ്യം മുതല്‍ തന്നെ പൃഥ്വിരാജ് സഹകരിക്കുന്നുണ്ട്. അന്‍പോട് കൊച്ചിയുടെ വിഡിയോയും പൃഥ്വിരാജ് ഷെയര്‍ ചെയ്തു.

പൃഥ്വിരാജിന്റെ  ഫേസ് ബുക്ക് കുറിപ്പ്

നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ പോയിന്റും കണ്ടെത്താന്‍ www.keralaflood.org എന്ന സൈറ്റ് സഹായിക്കും. കേരളത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പും കേരളത്തിനകത്തും പുറത്തുമുള്ള കളക്ഷന്‍ പോയിന്റും ലൊക്കേഷനും ഫോണ്‍ നമ്പറും ഈ സൈറ്റില്‍ ലഭ്യമാണ്. വസ്ത്രങള്‍, ഭക്ഷണസാധങ്ങള്‍ തുടങ്ങിയവ ഈ സ്ഥലങ്ങളില്‍ ആവശ്യം മനസ്സിലാക്കി ഏല്‍പിക്കാം.
ആവശ്യം ഇല്ലാത്ത സാധനങ്ങള്‍ തെറ്റായ സ്ഥലത്തേക്ക് പോകാതിരിക്കാന്‍ ഈ സൈറ്റ് ഉപകരിക്കും. നമ്മുടെ വളണ്ടിയര്‍മാര്‍ ഇതിന്റെ പിന്നില്‍ സജീവമായി ഉണ്ട്. ഒരു ആവശ്യം വരുമ്പോള്‍ ഒത്ത് നിന്ന് ഭരണകൂടത്തിന്റെ രക്ഷാപ്രവൃത്തികള്‍ക്ക് ശക്തി പകരാം.

 

Latest News