നവജാതശിശു ബക്കറ്റില്‍ മരിച്ച  നിലയില്‍, അമ്മ നിരീക്ഷണത്തില്‍ 

തൃശൂര്‍- നവജാതശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂര്‍ണവളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശൂര്‍ അടാട്ടാണ് സംഭവം. നാല്‍പ്പത്തിരണ്ടുകാരിയായ അമ്മ പോലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് യുവതി ബന്ധുക്കള്‍ക്കൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍, പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ പേരാമംഗലം പോലീസ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. യുവതി പ്രസവവാര്‍ഡില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവ് രണ്ടുവര്‍ഷംമുമ്പാണ് മരിച്ചത്.

Latest News