ന്യൂദല്‍ഹി- എ. ഐ. സി. സിയുടെ കേരളത്തിന്റെ ചുമതല ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറില്‍ നിന്നും മാറ്റി. പകരം ദീപാദാസ് മുന്‍ഷിയെയാണ് ചുമതലപ്പെടുത്തിയത്. സംഘടന ചുമതലയില്‍ കെ. സി വേണുഗോപാല്‍ തുടരും.
പ്രത്യേക ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി തുടരും. മഹാരാഷ്ട്രയുടെ ചുമതല രമേശ് ചെന്നിത്തലയ്ക്കും ഛത്തീസ്ഗഡിന്റേത് സച്ചിന്‍ പൈലറ്റിനും കമ്യൂണിക്കേഷന്‍ വിഭാഗം ജയറാം രമേശുമായിരിക്കും.