Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഐതിഹാസിക റസ്‌റ്റോറന്റ് പട്ടികയില്‍ അഞ്ചാമത് കോഴിക്കോട് പാരഗണ്‍

ന്യൂഡല്‍ഹി- ലോകത്തിലെ ഐതിഹാസിക റസ്‌റ്റോറന്റുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യയിലെ രണ്ട് റസ്റ്റോറന്റുകള്‍. ഒന്ന് കോഴിക്കോടും രണ്ടാമത്തേത് ലഖ്‌നൗവിലും. 

കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലും ലഖ്‌നൗവിലെ ടുണ്ടേ കബാബിയുമാണ് 2023ലെ പട്ടികയില്‍ അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയത്. ടേസ്റ്റ് അറ്റ്‌ലസിന്റെ ലോകത്തിലെ 150 ഐതിഹാസിക റസ്റ്റോറന്റുകളുടെ പട്ടികയിലെ ആദ്യ പത്തിലാണ് ഇവ രണ്ടും ഇടം നേടിയത്. കോഴിക്കോട് പാരഗണ്‍ 1939ലും ടുണ്ടേ കബാബി 1905ലുമാണ് ആരംഭിച്ചത്.

പട്ടികയില്‍ മുര്‍ത്തലില്‍ നിന്നുള്ള അംരിക് സുഖ്‌ദേവ് ധാബ 16-ാം റാങ്കും ബെംഗളൂരുവില്‍ നിന്നുള്ള മാവലി ടിഫിന്‍ റൂം 32-ാം റാങ്കും നേടിയ ഇന്ത്യന്‍ റസ്റ്റോറന്റുകളാണ്. 

ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി

പരമ്പരാഗത മലബാര്‍ പാചക രീതി അവലംബിക്കുന്ന പാരഗണ്‍ പ്രദേശത്തിന്റെ സമ്പന്നമായ പാചാകകലാ ചരിത്രത്തിന്റെ ചിഹ്നമാണെന്ന് വെബ്‌സൈറ്റ് വിവരിക്കുന്നു. ചോറ്, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മിശ്രിതമായ ബിരിയാണിയാണ് ഇവിടുത്തെ ഏറ്റവും മികച്ച വിഭവം. പരമ്പരാഗതവും പ്രാദേശികമായി ലഭിക്കുന്നതുമായ ചേരുവകള്‍ ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്. പ്രാദേശിക ഉത്പന്നങ്ങളും പരമ്പരാഗത പാചക രീതികളും ആഘോഷിക്കുന്ന വിഭവങ്ങളുടെ സൂക്ഷ്മമായ ഒരുക്കങ്ങള്‍ക്കൊപ്പം, ആരെയും ആകര്‍ഷിക്കുന്ന അന്തരീക്ഷമാണ് റെസ്റ്റോറന്റിന്റെ മികവെന്നും വെബ്‌സൈറ്റ് എടുത്തുപറയുന്നു.

ലഖ്‌നൗവിലെ പാചക രംഗത്തെ കിരീടത്തിലെ രത്നമായ തുണ്ടേ കബാബ് അതിന്റെ മുഗളായ് പാചകരീതിക്ക് മികച്ച അംഗീകാരം നേടിയിട്ടുണ്ടെന്ന് ടുണ്ടേ കബാബിയെ കുറിച്ചുള്ള വിവരണത്തില്‍ പറയുന്നു. അസംസ്‌കൃത പപ്പായയും സുഗന്ധവ്യഞ്ജനങ്ങളുടെ ശേഖരവും ചേര്‍ത്ത് നന്നായി അരിഞ്ഞ ഇറച്ചിയും ഉള്‍ക്കൊള്ളുന്ന പാചക മാസ്റ്റര്‍പീസാണ് പ്രധാന വിഭവമായി വിളമ്പുന്ന, ഗലൂട്ടി കബാബ്. അതിന്റെ വ്യതിരിക്തമായ രുചി വൈവിധ്യവും സൃഷ്ടിയുടെ പിന്നിലെ പാരമ്പര്യവും ടുണ്ടേ കബാബിയെ ദേശീയമായും അന്തര്‍ദേശീയമായും ഒട്ടേറെ ആരാധകരെ നേടിയെന്ന് സൈറ്റ് പറയുന്നു.

Latest News