ന്യൂദല്‍ഹി- ആഗോള തലത്തില്‍ പുതിയ കോവിഡ് കേസുകള്‍ 52 ശതമാനം വര്‍ധിച്ചു. ഇന്ത്യയിലും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ന്യൂദല്‍ഹി-രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍.1 ഉപ വകഭേദത്തിന്റെ ഭീഷണിയും വര്‍ധിക്കുകയാണ്. ബി.എ 2.86 ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍ക്കൊള്ളുന്ന പിരോളയുടെ പിന്‍ഗാമിയാണ് ജെ.എന്‍.1. ഇത് ശ്രദ്ധിക്കേണ്ട വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിട്ടുണ്ട്.
പുതിയ വകഭേദം പ്രായമായവര്‍ക്കും ഒന്നിലധികം രോഗങ്ങളുള്ളവര്‍ക്കും പ്രശ്‌നമുണ്ടാക്കുമെന്ന് ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ ഡോ രാജീവ് ജയദേവന്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 പേര്‍ രോഗമുക്തി നേടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളില്‍ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളവര്‍ കര്‍ണാടകയിലും രാജസ്ഥാനിലുമാണ്.രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്. ഇന്നലെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2782 ആയി.
കര്‍ണാടക 175, തമിഴ്‌നാട് 117, മഹാരാഷ്ട്ര 68, ഗുജറാത്ത് 44, ഗോവ 24 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്നലെ സംസ്ഥാനത്ത് 265 പേര്‍ക്കായിരുന്നു കോവിഡ് സ്ഥീരീകരിച്ചത്.
വ്യാഴാഴ്ച 594 പുതിയ കോവിഡ് രോഗബാധയാണ് സ്ഥിരീകരിച്ചത്. അതേസമയം ആക്ടീവ് കേസുകളുടെ എണ്ണം 2,311 ല്‍ നിന്ന് 2,669 ആയി ഉയര്‍ന്നു.
VIDEO സൗദിയില്‍ ടാക്‌സി വിളിക്കുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍
ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന ഉപദേശം നല്‍കുന്നതിനിടെ പ്രൊഫസര്‍ കുഴഞ്ഞുവീണു മരിച്ചു
അയാള്‍ ഇപ്പോഴും വിശ്വസിക്കുന്നു; അത് അപ്രത്യക്ഷമായ വിമാനത്തിന്റെ ഭാഗം തന്നെ