തിരുവനന്തപുരം- നവകേരള സദസ്സിന്റെ സമാപന ദിനത്തില്‍ തലസ്ഥാനത്ത് പ്രതിഷേധ പരമ്പര. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധവുമായെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
സെക്രട്ടറിയേറ്റിന് മുമ്പില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് മുകളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയറി പതാക കെട്ടി. പോലീസ് ഇവരെ നേരിടുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിജിപി ഓഫീസ് മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് യുവമോര്‍ച്ചയും രംഗത്തെത്തിയത്.