ആലപ്പുഴ - പ്ലസ്ടു പരീക്ഷയുടെ ഉത്തര പേപ്പറില്‍ വിദ്യാര്‍ഥി രജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ചെഴുതിയതിന് ഇന്വിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴയിട്ട് വിദ്യാഭ്യാസ വകുപ്പ്. ആലപ്പുഴയിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയെ ശിക്ഷിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാര്‍ഥി രജിസ്റ്റര്‍ നമ്പര്‍ തെറ്റായി എഴുതിയത്. മനഃപൂര്‍വം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ ഇന്‍വിജിലേറ്റര്‍ വീഴ്ചവരുത്തിയെന്നും ഇത് വിദ്യാര്‍ഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയെന്നുമാണ് കുറ്റാരോപണം.