കൊച്ചി-സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്‌നയാണ് വധു. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നഹാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നടന്‍ ആന്റണി വര്‍ഗീസ്, നിര്‍മാതാവ് സോഫിയ പോള്‍, നിമിഷ സജയന്‍, ആദില്‍ തുടങ്ങിയവര്‍ ആശംസകളുമായി എത്തി. 2023ല്‍ സൂപ്പര്‍ഹിറ്റായി മാറിയ ആര്‍ഡിഎക്‌സാണ് നഹാസിനെ ശ്രദ്ധേയനാക്കുന്നത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഗോദ എന്ന ചിത്രത്തിലൂടെ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയില്‍ എത്തുന്നത്.