ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുണ്ടാക്കാനുള്ള സമിതിക്ക് കോണ്‍ഗ്രസ് രൂപംനല്‍കി. പി. ചിദംബരം ചെയര്‍മാനും ടി.എസ്. സിങ്ദേവ് കണ്‍വീനറുമായുള്ള 16 അംഗ സമിതിയെയാണ് നിയോഗിച്ചത്. സിദ്ധരാമയ്യ, പ്രിയങ്കാഗാന്ധി, ആനന്ദ് ശര്‍മ, ജയറാം രമേഷ്, ശശി തരൂര്‍, ഗൈകങ് കാം, ഗൗരവ് ഗൊഗോയി, പ്രവീണ്‍ ചക്രവര്‍ത്തി, ഇംമ്രാന്‍ പ്രതാപ്ഗഢി, കെ. രാജു, ഓംകാര്‍ സിങ്, രഞ്ജിത്ത് രഞ്ജന്‍, ജിഗ്നേഷ് മേവാനി, ഗുര്‍ദീപ് സപ്പല്‍ എന്നിവരാണ് അംഗങ്ങള്‍.